ദില്ലി: വന്‍കിട നിര്‍മാണങ്ങളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് തിരിച്ചടി. വൻകിട നിർമ്മാണങ്ങളെ പരിസ്ഥിതി അനുമതിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ വിജ്ഞാപനം ദേശീയഹരിത ട്രൈബ്യൂണൽ റദ്ദാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാൻ 2016 ൽ കൊണ്ടുവന്ന വിജ്ഞാപനമാണ് റദ്ദാക്കിയത്. ഇതോടെ പരിസ്ഥിതി അനുമതിയില്ലാതെ രാജ്യത്ത് നടക്കുന്ന എല്ലാ വൻകിട നിർമാണങ്ങളും നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.