ഹൈദരാബാദ്: ഐഎസ് അനുഭാവമുള്ള രണ്ട് പേരെ ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. യാസിര്‍ നിയാമത്തുള്ള, അത്തൗള്ള റഹ്മാന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.. ഇതില്‍ യാസിര്‍ ഐഎസിന്റെ ഹൈദരബാദ് മേഖല തലവന്‍ ആണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഎസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം വന്നിരുന്നത് ഇവര്‍ വഴിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു..ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് രാജ്യത്തെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരക്ഷ ഏജന്‍സികള്‍. കഴിഞ്ഞ മാസം എന്‍ഐഎ ഹൈദരാബാദില്‍ നടത്തിയ റെയ്ഡില്‍ ഐഎസ് അനുഭാവമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു..