തിരിച്ചറിഞ്ഞ 10 പേരില്‍ 6 പേരെയാണ് അറസറ്റ് ചെയ്തത്. കേരളം തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുളള 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് സ്‌ഫോടകവസ്തുശേഖരമടക്കം പിടികൂടിയിരുന്നു. കേസിലെ പ്രധാന സൂത്രധാരനായ മന്‍ഷീദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. മറ്റൊരു പ്രതിയായ സഫ്‌വാന്‍ തേജസ് പത്രത്തിലെ ജീവനക്കാരനാണ്.
മന്‍ഷീദിന്റെ വീടിന് സമീപമായതിനാലും വിജനമായ പ്രദേശമായതിനാലുമാണ് കണ്ണൂരിലെ കനകമല രഹസ്യയോഗത്തിനായി ഇവര്‍ തെരഞ്ഞെടുത്തത്.ടെലഗ്രാഫ് മെസഞ്ചറിലൂടെയാണ് ഇവര്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.ഇന്ത്യന്‍ സൈന്യത്തിനെതിരായ ചില സന്ദേശങ്ങള്‍ ഇവര്‍ അയച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.ഇവരുടെ കൈവശമുണ്ടായിരുന്ന ഇലക്ടോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ അയക്കും.പ്രതികളുടെ വീടും സംഘം പരിശോധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രതികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി എന്‍.ഐ.എ കോടതിയെ ബോധിപ്പിച്ചു. ഐഎസുമായി ബന്ധമുളള 21 മലയാളികളുടെ തിരോധാനത്തിനു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും.ഇതൂകൂടാതെ ജമാഅത്തെ ഇസ്സാമി കൊച്ചിയില്‍ സംഘടിപ്പിച്ച മതേതരസംഗമത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതിലും ഇവരുടെ പങ്കെന്തെന്ന് അന്വേഷണ പരിധിയില്‍ വരും.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി അംഗീകരിച്ചു.അതിനിടെ കൂടുതല്‍ പേര്‍ പിടിയിലാകാനും സാധ്യതയുണ്ട്
