ശ്രീനഗര്‍: ജൂണില്‍ ജമ്മു കശ്മീരില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ തീവ്രവാദി ബഹാദൂര്‍ അലിക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലി പാട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദില്ലിയിലും ജമ്മു കശ്മീരിലെ പൂഞ്ച്, ഉദ്ദംപൂര്‍ എന്നിവിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ ബഹാദൂര്‍ പദ്ധതിയിട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ജമ്മുകശ്മീര്‍ സംഘര്‍ഷത്തിലും ബഹാദൂര്‍ പങ്കാളിയായതായി എന്‍ഐഎ പറയുന്നുണ്ട്. എന്നാല്‍ ഉറി ആക്രമണം സംബന്ധിച്ച വിവരം ബഹാദൂറില്‍ നിന്നും ശേഖരിക്കാന്‍ എന്‍ഐഎക്ക് ആയിട്ടില്ല. ലഷ്‌കറെ ത്വയ്ബ നിയോഗിച്ച വിവിധ സംഘത്തിലെ ഒരാള്‍ മാത്രമാണ് താനെന്നും കശ്മീരിലെ പദ്ധതിയെക്കുറിച്ച് മാത്രമാണ് തനിക്കറിയാവുന്നതെന്നുമാണ് ഇയാളുടെ നിലപാട്.