ന്യൂഡല്‍ഹി: വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കുക, അനധികൃത പണമിടപാട് തുടങ്ങിയ കുറ്റങ്ങളാണ് നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്റെ മറവില്‍ ഭീകരവാദത്തെ പ്രോത്സഹാപ്പിക്കുന്ന നീക്കള്‍ക്ക നല്‍കിയതിന് 2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് സക്കീര്‍ നായിക്കിന്റെ ടെലിവിഷന്‍ ചാനലായ പീസ് ടിവി നിരോധിച്ചിരുന്നു. ഇയാളുടെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് ഫൗണ്ടേഷനും കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.