ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ ആയിരുന്നു എന്‍.ഐ.എ സംഘം കനകമലയില്‍ എത്തിയത്. ഇവിടെ വെച്ചാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. അഞ്ചു പേരും ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. കുറച്ചു ദിവസമായി എന്‍.ഐ.എ ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

ഐഎസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് കമ്പളക്കാട് സ്വദേശിയായ ഹനീഫിനെ മാസങ്ങള്‍ക്കുമുമ്പ് പെരിങ്ങത്തൂരില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് അനുമാനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കസ്റ്റഡിയിലായവരുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളുടെ വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്.