ന്യൂഡല്‍ഹി: മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന കേസ് ദേശീയ അന്വേഷണ ഏജൻസിസായ എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റേതാണ് ഉത്തരവ്. കേരളത്തിൽ നിന്ന് കാണാതായ ആളുകൾ ഐഎസ്സിൽ ചേർന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ രാജ്യദ്രോഹത്തിനും ഗൂഢാലോചനയ്ക്കും കേസെടുത്ത് അന്വേഷിക്കാൻ എൻഐഎക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.

മുംബൈയിൽ നിന്ന് പിടിയിലായ അർഷദ് ഖുറൈഷി, ഉസ്മാൻ ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരീകരണം കിട്ടിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ കേസ് ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം 21പേരെയാണ് കാണാതായിരുന്നത്.