Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് വിലക്കുള്ള രാത്രി യോഗങ്ങൾ ഇനി മാരാമൺ കൺവെൻഷനിൽ ഇല്ല

നേരത്തേ 6.30 ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.  എന്നാല്‍ ഇനി മുതല്‍ സായാഹ്ന യോഗങ്ങള്‍ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാര്‍ത്തോമ്മാ സഭ വ്യക്തമാക്കി.

night session which did not allow women to participate in maramon convention is no more
Author
Thiruvalla, First Published Jan 19, 2019, 7:52 PM IST

തിരുവല്ല: മാരാമണ്‍ കണ്‍വെഷനില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ ഇനി ഇല്ല. സ്ത്രീകള്‍ക്ക് കൂടി പങ്കെടുക്കാവുന്ന വിധം യോഗങ്ങളുടെ സമയം പുനര്‍ക്രമീകരിച്ചു.  നേരത്തേ 6.30 ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.  എന്നാല്‍ ഇനി മുതല്‍ സായാഹ്ന യോഗങ്ങള്‍ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാര്‍ത്തോമ്മാ സഭ വ്യക്തമാക്കി. അതേസമയം 6.30 ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം.

യുവവേദി യോഗങ്ങള്‍ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റും. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തില്‍ മാറ്റമില്ല. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളില്‍ ഒന്നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുക. ലക്ഷക്കണക്കിന് വിശ്വാസികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാറുള്ളത്.   


 

Follow Us:
Download App:
  • android
  • ios