മലപ്പുറം കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരം കയ്യേറാന്‍ ശ്രമം. നിളാ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പുഴയ്‌ക്കടുത്ത് പാതയോരത്ത് വച്ച തണല്‍മരങ്ങളും തൈകളും കയ്യേറ്റക്കാര്‍ വെട്ടിമാറ്റി.
കുറ്റിപ്പുറം- തിരുന്നാവായ പാതയോരത്ത് മഞ്ചാടിക്കടവിനടുത്താണ് കയ്യേറ്റത്തിനുള്ള ശ്രമങ്ങളുണ്ടായത്. പുഴയുടെ തീരത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിക്ക് മൂന്ന് സെന്‍റ് ഭൂമിയുണ്ട്. ഇതിനൊപ്പം പുറമ്പോക്ക് ഭൂമി കൂടി ഉള്‍പ്പെടുത്തി നിര്‍മാണങ്ങള്‍ തുടങ്ങാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്.
അതേസമയം മഞ്ചാടിക്കടവിനോട് ചേര്‍ന്നുള്ള കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റവന്യൂവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഭാരതപ്പുഴയോട് ചേര്‍ന്നുള്ള തീരത്ത് കയ്യേറ്റങ്ങള്‍ വ്യാപമാണ്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍.
