Asianet News MalayalamAsianet News Malayalam

മലപ്പുറം അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതല്ല

nilambur accident follow up
Author
First Published Jan 9, 2018, 3:35 PM IST

മലപ്പുറം: മലപ്പുറം വഴിക്കടവിനടുത്ത് മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറി സ്കുള്‍ കുട്ടികള്‍ മേല്‍ പാഞ്ഞു കയറി രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതല്ല അപകട കാരണമായതെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനടെ ലോറിയുടെ ഡ്രൈവറായിരുന്ന മുസ്തഫക്ക് പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് സൂചന. 65കാരനായ ഇയാള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ഒരുവശം തളര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ക്കൊപ്പം മറ്റൊരു ഡ്രൈവറും ക്ലീനറും ലോറിയിലുണ്ടായിരുന്നു. ഡ്രൈവിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഇയാള്‍ പറഞ്ഞതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ ഇടിച്ചതിനുശേഷം ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച ലോറിയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് 50 മീറ്റര്‍ മാത്രം അകലെയാണ് സ്കൂള്‍. പിന്നില്‍ നിന്ന് അപ്രതീക്ഷിതമായി എത്തിയ അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓടിമാറാനുള്ള അവസരം പോലും ലഭിച്ചില്ല.

ഇന്നു രാവിലെ ഒന്‍പതരയോടെ  കര്‍ണ്ണാടകത്തില്‍ നിന്നും കൊപ്രയുമായി വന്ന ലോറിയാണ് നിയന്ത്രണംവിട്ട്  സ്കുളിലേക്ക് നടന്നു പോവുകയായിരുന്നു കുട്ടികള്‍ക്കു മേല്‍        പാഞ്ഞു കയറിത്. അപകടത്തില്‍ മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കണ്ടറി സ്കുളിലെ മുന്നാം ക്ളാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാമിലും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഫിദയുമാണ് മരിച്ചത്. പരിക്കേറ്റ എട്ടു വിദ്യാര്‍ഥികളടക്കം 12 പേരെ  വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios