മലപ്പുറം; നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവ്. പൊലീസ് പിടിച്ചെടുത്ത ഡയറികളിലും പെന്‍ഡ്രൈവുകളില്‍ നിന്നുമാണ് പൊലീസിന് ഈ തെളിവുകള്‍ കിട്ടിയത്. മാവോയിസ്റ്റുകള്‍ വെടിയേററുമരിച്ചതിന് സമീപമുണ്ടായിരുന്ന ഷെഡ്ഡുകളില്‍ നിന്നും 33 പെന്‍ഡ്രൈവുകളും ഡയറികളും അടക്കം നിരവധി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
ദിവസം നടത്തേണ്ട പരിശീലനത്തെക്കുറിച്ചും ശത്രുവിനെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ചുമാണ് പ്രധാനമായും ഢയറിക്കുറിപ്പിലുള്ളത് രാവിലെ 6.50ന് തുടങ്ങി വൈകീട്ട് 5.30 ന് അവസാനിക്കുന്ന വിധത്തിലുള്ള ദിനചര്യകളുടെ ലിസ്ററും ഇതിലുണ്ട്.
ആയുധപരിശീലനത്തില്‍ ഗ്രനേഢ് എറിഞ്ഞു പരിശീലിക്കുന്നതിനും സമയം ക്രമീകരിച്ചിട്ടുണ്ട്. ശത്രു മുന്നിലെത്തിയാല്‍ അയാള്‍ എത്ര ദുര്‍ബലനായിരുന്നാലും ആക്രമിക്കാനാണ് നിര്‍ദ്ദേശം. ശത്രുവിനെ നേരിടാന്‍ ഷെഡുകള്‍ക്ക് പുറത്ത് 24 മണിക്കുറും കാവല്‍ നില്‍ക്കുന്നവര്‍ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കണമെന്നും ഡയറിക്കുറിപ്പിലുണ്ട്.
ശത്രു വരാന്‍ സാധ്യതയുള്ള വഴികളെല്ലാം തടസ്സപ്പെടുത്തണം. രഹസ്യമായി ചെയ്യേണ്ട കാര്യമില്ലെന്നും നിര്‍ദേശമുണ്ട്.
ബൈക്കിലും മററു വാഹനങ്ങലിലും വരുന്ന ശത്രുവിനെ കണ്ട മാത്രയില്‍ വെടിവെക്കാനും കാവല്‍ നില്‍ക്കുന്ന ആളുകളോട് പറയുന്നുണ്ട്.
ആധുനിക ആുധങ്ങളില്‍ പരിശീലനം നടത്താനും ആയുധങ്ങല്‍ നിര്‍മ്മിച്ചു പരിശീലിക്കാനും ആവശ്യപ്പെടുന്നുണ്ട് പൊലീസ് ഡയറിക്കുറിപ്പുകളിലെയും പെന്‍ഡ്രൈവിലെയും കുടുതല്‍ വിവരങ്ങലെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
