മലപ്പുറം: നിലമ്പൂര്‍ കരുളായില്‍ യുവാവ് കുത്തേററു മരിച്ചു. വാഹനങ്ങള്‍ മറികടക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഒളിവില്‍പോയ അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ തടരുകയാണ്. പാണക്കുന്ന് സ്വദേശി ഷബീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം കരുളായി അങ്ങാടിയില്‍ വെച്ച് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് ഷബീറും സംഘവും നാട്ടുകാരനായ മുനീര്‍, റസാഖ്, അബ്ബാസ് എന്നിവരുമായി തര്‍ക്കമുണ്ടായിരുന്നു പ്രദേശത്തുള്ള ആളുകള്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കുന്നതിന് ഇന്നു രാവിലെയും ശ്രമം നടത്തിയിരുന്നു.

അതിനിടയില്‍ ഇന്നു ഉച്ചയോടെ ഷബീറും സംഘവും കരുളായിലേക്ക് വരികയായിരുന്ന മുനീറിനേയും അബ്ബാസിനേയും റസാഖിനേയും തടഞ്ഞു നിര്‍ത്തുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തത്. ഹൃദയത്തിന് ആഴത്തിലേററ ഒരു കുത്താണ് മരണകാരണം. ഷബീറിനെ കുത്തിയത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഷബീറിന്റെ മൃതദേഹം നിലബുര്‍ ആശുപത്രില്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്ററുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.