തിരുവനന്തപുരം: കോടതിയുടെ അന്തിമവിധി പോസിറ്റീവ് ആകുമെന്നാണ് പ്രതീക്ഷയില്‍ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. നാടുകടത്തപ്പെടുന്ന കുട്ടികളുടെ അവസ്ഥയാണ് അന്വേഷിക്കേണ്ടത്. എന്നാല്‍ തന്റെ മകളെ മതം മാറ്റിയ ആളെക്കുറിച്ച് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. സജാദ് റഹ്മാന്‍ എന്നയാളാണ് തന്റെ മകളെ മതം മാറ്റിയത്. അന്വേഷണ ഏജന്‍സികളില്‍ നിന്ന് നീതി കിട്ടാത്തതാണ് കോടതിയെ സമീപിക്കാന്‍ കാരണമെന്നും ബിന്ദു പറഞ്ഞു. ഹാദിയ കേസില്‍ ബിന്ദു കക്ഷി ചേര്‍ന്നിരുന്നു. കോടതിയില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായ ശേഷമാണ് ബിന്ദു മാധ്യമങ്ങളോട് സംസാരിച്ചത്. തിരുവനന്തപുരം സ്വദേശിനിയായിരുന്ന നിമിഷ ഫാത്തിമ ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തിലുണ്ടെന്നാണ് വിവരം.