ദില്ലി: കേരളത്തിൽ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് എൻ.ഐ.എ, റോ ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. മതപരിവര്‍ത്തനത്തിനു വിധേയയായി രാജ്യം വിട്ടെന്നു സംശയിക്കുന്ന നിമിഷ ഫാത്തിമയുടെ അമ്മയാണ് ബിന്ദു. 

കേരളം ഐ.എസിന്‍റെയും ജിഹാദികളുടെയും താവളമായി മാറുകയാണെന്നാണ് ബിന്ദുവിന്‍റെ ഹര്‍ജിയിൽ പറയുന്നത്. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.