രണ്ട് കുട്ടികളടക്കം ഏഴ് പേരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. നാല് പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മരിച്ചവരെല്ലാവരും തിരുച്ചെന്തൂര്‍ സ്വദേശികളാണ്. രക്ഷപ്പെടുത്തിയവരെ മണപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്ത് പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുബോട്ടില്‍ ഇരുപതോളം പേര്‍ കയറിയതിനാലാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
ബോട്ടില്‍ ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാസംവിധാനങ്ങളില്ലാതിരുന്നതിനാല്‍ വെള്ളത്തില്‍ വീണവരെ രക്ഷിയ്‌ക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ബോട്ടുടമയ്‌ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
