അപകടം നടക്കുമ്പോള്‍ മുപ്പതോളം സ്ത്രീകള്‍ വണ്ടിയിലുണ്ടായിരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്ടര്‍ കനാലില്‍ വീണ് ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ടു. നാല്‍ഗോണ്ട ജില്ലയില്‍ അലിമിനേതി മാധവ റെഡ്ഡി പദ്ധതി പ്രദേശത്താണ് അപകടം. പദ്ധതി പ്രദേശത്തേക്ക് ജോലിക്കാരെ കൊണ്ടുപോവുകയായരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ മുപ്പതോളം സ്ത്രീകള്‍ വണ്ടിയിലുണ്ടായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമാവത് സോന, രമാവത് ജീജ, ജോര്‍ക്കല ദ്വാലി, രമാവത് കേലി, ബനാവത് ബേരി,രമാവത് കന്‍സാലി,രമാവത് ഭാരതി, രമാവത് എന്നിവരാണ് മരിച്ചത്. കനാലില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ പ്രാദേശത്തെ ജനങ്ങളുടെ സഹായത്തോടെ ശ്രമം തുടരുകയാണ്.