ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയെ ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയനാക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തെത്തുന്നത്

കാലടി: ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്തിയഞ്ചു വയസുകാരി റിമാന്‍റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയും വിവാഹിതയുമായ 25കാരിയെയാണ് ഇന്നലെ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മലയാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയെ ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയനാക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തെത്തുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കാലടി കോടതി റിമാന്‍റില്‍ വിട്ടു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് കേസിന് പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.