സൂറത് താനി: ഉറങ്ങിക്കിടന്ന ഒന്‍പതു വയസുകാരി കരിമൂര്‍ഖന്റെ കടിയേറ്റു മരിച്ചു. കുട്ടി ഉറങ്ങിക്കിടന്ന കിടക്കയുടെ അടിയിലായി ചുരുണ്ടുകൂടിയിരുന്ന കരിമൂര്‍ഖന്റെ കടിയേറ്റാണ് ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. തായ്‌ലന്‍ഡിലെ സൂറത് താനിയിലാണ് സംഭവം. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പ്രപവി പ്രവത് എന്ന ഒന്‍പ്തു വയസുകാരിയെയാണ് രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് കിടക്കയുടെ അടിയില്‍ ചുരുണ്ടുകൂടിയ നിലയില്‍ കരിമൂര്‍ഖനെ കണ്ടെത്തിയത്. പുതപ്പിനടിയില്‍ നിന്ന് പുറത്തേക്ക് നീണ്ടു നിന്ന കുട്ടിയുടെ കൈവിരലിലാണ് പാമ്പിന്റെ കടിയേറ്റത്. പരിശോധനയില്‍ കുട്ടിയുടെ ചൂണ്ടുവിരലില്‍ കടിയേറ്റു ചുവന്ന ചെറിയ പാടു കണ്ടെത്തി.
രാവിലെ കുട്ടിയെ സ്‌കൂളിലേക്കയക്കുന്നതിനായി ഉണര്‍ത്താനെത്തിയ മുത്തശ്ശിയാണ് കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടെത്തിയത്.ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കരിമൂര്‍ഖനെ നാട്ടുകാര്‍ തല്ലിക്കൊന്നു. പാമ്പിന്റെ കടിയേറ്റു കുട്ടി ഉറക്കത്തിനിടയില്‍ തന്നെ മരിച്ചിരിക്കാമെന്നാണ് നിഗമനം.
