ശാസ്ത്രത്തിൽ വിശ്വസിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും വിശ്വാസികളോട് ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.
കോഴിക്കോട്: നിപ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി താമരശ്ശേരി രൂപത. നിപ വൈറസിനെതിരായ ജാഗ്രതയെന്ന നിലയിൽ കുർബാന കയ്യിൽ സ്വീകരിക്കാൻ ഇടയലേഖനത്തിലൂടെ സഭ വൈദികർക്കും വിശ്വാസികൾക്കും നിർദേശം നൽകി.
ഇതോടൊപ്പം നിപ വൈറസ് ജാഗ്രത പിൻവലിക്കും വരെ കുടുംബസംഗമങ്ങൾ, മറ്റു പൊതുചടങ്ങുകൾ എന്നിവ മാറ്റിവയ്ക്കണമെന്നും ഇടയലേഖനത്തിൽ നിർദേശിക്കുന്നുണ്ട്. ശാസ്ത്രത്തിൽ വിശ്വസിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും വിശ്വാസികളോട് ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.
