എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. 

പാറ്റ്‍ന: ബീഹാര്‍ സിക്കിം സര്‍ക്കാരുകളും നിപ വൈറസ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. 

വവ്വാലുകളും പന്നികളുമായുള്ള സഹവാസം ഒഴിവാക്കണം. മരത്തില്‍ നിന്ന് തനിയെ താഴെ വീഴുന്ന പഴങ്ങള്‍ കഴിയ്‌ക്കരുത്. വാഴപ്പഴം, ഈത്തപ്പഴം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ജാഗ്രതാ നിര്‍ദ്ദേശം. കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മീററ്റിലെ മലയാളി നഴ്‌സുമാര്‍ക്ക് അവധി റദ്ദാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശം അനുസരിച്ച് യാത്ര ഒഴിവാക്കാനാണ് നടപടി.