കോഴിക്കോട് ജാഗ്രത തുടരുന്നു രണ്ടായിത്തോളം പേര്‍ നിരീക്ഷണ പട്ടികയില്‍

കോഴിക്കോട്: നിപ വൈറസ് പടരുന്നത് തടയാൻ കോഴിക്കോട് ജാഗ്രത തുടരുകയാണ്. പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈറസിന്‍റെ രണ്ടാം ഘട്ടം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സ്ഥിതി വിലയരുത്താന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരും. രണ്ടായിത്തോളം പേര്‍ നിരീക്ഷണ പട്ടികയിലുണ്ട്. ഇത് വരെ പുറത്തു വന്ന 193 പരിശോധനാഫലങ്ങളില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മരിച്ച തലശേരി സ്വദേശി റോജയക്ക് നിപ ബാധയില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

നിപ വൈറസിന്‍റെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറയുന്നു. 200ത്തോളം പേര്‍ നിരീക്ഷണ പട്ടികയിലുണ്ട്. നിപാ സ്ഥിരീകരിച്ചവർ ചികിൽസ തേടിയ ആശുപത്രികൾ നിരീക്ഷണത്തിലാണ്. രോഗബാധിതരായ രണ്ടു പേർ സുഖം പ്രാപിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗവ്യാപന സാധ്യത പൂര്‍ണമായം ഒഴിവാക്കാനാനായി കോഴിക്കോട്ടെ സ്കൂളുകള്‍ തുറക്കുന്നത് ഈ മാസം 12 ലേക്കാ നീട്ടി. ഇതുവരെ പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. ആദ്യ ഘട്ടത്തിനു ശേഷം ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ചുമതലയുളള അഡീഷണല്‍ ചീപ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. 

ഇത് വരെ പുറത്തു വന്ന 193 പരിശിധന ഭലങ്ങളില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇന്ന് മരിച്ച തലശേരി സ്വദേശി റോജയ്ക് നിപ ബാധയില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. മലങ്കര സഭാ തർക്ക പരിഹാരത്തിനായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ യാക്കോബായ വിഭാഗത്തിന്‍റെ തീരുമാനം. കേസ് നടത്തിപ്പിനായി പുതിയ സമിതിയെ നിയമിക്കാനും പാത്രിയാർക്കീസ് സെന്‍ററിൽ ചേർന്ന് സഭ വർക്കിംഗ് കമ്മിറ്റിയിൽ തീരുമാനമായി.