മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് കലക്‌ടറേറ്റില്‍ അവലോകന യോഗം
തിരുവനന്തപുരം: നിപ വൈറസ് ബാധയില് സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷമ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗത്തില് തീരുമാനം. സ്ഥിതിഗതികള് ചര്ച്ചചെയ്യാന് മറ്റന്നാള് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് കലക്ടറേറ്റില് അവലോകന യോഗം ചേരും.
അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്നുപേർ കൂടി നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ ചികിത്സതേടി. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിയും കോട്ടയത്ത് രണ്ട് പേരുമാണ് ചികിത്സ തേടിയത്. കോഴിക്കോട്ടെ നഴ്സിംഗ് വിദ്യാർത്ഥിയും മറ്റൊരു കോഴിക്കോട് സ്വദേശിയുമാണ് ഐസൊലേഷൻ വിഭാഗത്തിൽ വാർഡിൽ ഉളളത്.
ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിക്കാനാവൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
