പനി ബാധിച്ച ഒരാളെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍  പ്രവേശിപ്പിച്ചു‍. 

കോഴിക്കോട്: പനി ബാധിച്ച ഒരാളെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര നിയന്ത്രണവും പിൻവലിച്ചിരുന്നു.

അതേസമയം,നിരീക്ഷണവും ജാഗ്രതയും ഈ മാസം കൂടി തുടരാനും കോഴിക്കോട് ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തൽക്കാലം തുടരുമെന്നും മന്ത്രി അറിയിച്ചു.