വൈറസ് വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ല പക്ഷിമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് നിപ വൈറസ്
ചെന്നൈ: നിപ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.അബ്ദുൾ ഗഫൂർ. വൈറസ് വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ല. ദേശീയ ആന്റിബയോട്ടിക് പോളിസി ഉപദേശകനും കേരളത്തിൽ ആന്റിബയോട്ടിക് പോളിസി തയ്യാറാക്കുന്ന സമിതി അംഗവുമാണ് ഡോക്ടർ അബ്ദുൾ ഗഫൂർ.
പക്ഷിമൃഗങ്ങളില് നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് നിപ വൈറസ്. നിപ വൈറസ് ബാധിച്ച വ്യക്തികളില് നിന്ന് മറ്റ് വ്യക്തികളിലേകക്കും വൈറസ് പടരും. സ്രവങ്ങളിലൂടെ മാത്രമാണ് ഈ അസുഖം ഒരു മനുഷ്യനില് നിന്നും മറ്റൊരാളിലേക്ക് പടരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗബാധയുള്ളവരില് നിന്നും ചെറുകണങ്ങള് തെറിക്കുന്നത് വഴിയും രോഗം പകരാം.
അതാണ് ഒരു മീറ്റര് അകലത്തിലുള്ള വായുവിലൂടെ രോഗം പകരുമെന്ന് പറയുന്നതിന്റെ കാരണമെന്ന് അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുൾ ഗഫൂർ പറഞ്ഞു. രണ്ടാമത്തെ മരണം നടന്ന ഉടനെ വൈറസ് സ്ഥിരീകരിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ കാരണമെന്നും അബ്ദുൾ ഗഫൂർ പറഞ്ഞു.
