നിപ വൈറസ് ഭീഷണി ബസില്‍ കയറാന്‍ ആളില്ല സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തുന്നു

കോഴിക്കോട്:നിപ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലേക്കുള്ള സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നിർത്തി വയ്ക്കുന്നു. പേരാമ്പ്ര, കുറ്റ്യാടി, മുക്കം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സർവ്വീസുകൾ കനത്ത നഷ്ടത്തിലെന്ന് ബസ് ഉടമകൾ പറഞ്ഞു. വൈറസ് ഭീഷണി മൂലം ബസുകളിൽ യാത്രക്കാർ കയറുന്നില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.