അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നെല്ലിക്കോട് സ്വദേശി മധുസൂദനൻ (55) വൈകുന്നേരത്തോടെ മരിച്ചിരുന്നു
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കാരശ്ശേരി സ്വദേശി അഖിൽ (28) ആണ് മരിച്ചത്. നേരത്തെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നെല്ലിക്കോട് സ്വദേശി മധുസൂദനൻ (55) വൈകുന്നേരത്തോടെ മരിച്ചിരുന്നു. ഇതാദ്യമായാണ് നിപ വൈറസ് മൂലം ഒരു ദിവസം രണ്ട് മരണം റിപ്പോർട്ട് ചെയ്യുന്നത്.
മധുസൂദനൻ സ്വകാര്യ ആശുപത്രിയിൽ വച്ചും അഖിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചുമാണ് മരണപ്പെട്ടത്. നിപ ബാധിതരായ മൂന്ന് പേർ കൂടി ഇനി ചികിത്സയിലുണ്ട്. രോഗബാധ സംശയിക്കുന്ന ഒൻപത് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വൈറസ് ബാധിതരുമായി ഇടപഴകിയ 1365 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
