വരയും വരിയും ഇഴചേര്‍ത്ത ഇലസ്‍ട്രേഷനുകള്‍. അതാണ് നിപിന്‍ നാരായണന്റെ നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം. ജിഷയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ നിപിന്‍ തൊടുത്തുവിട്ട 'പെരുമ്പാവൂരില്‍ നിന്ന് നമ്മുടെ വീട്ടിലേക്ക് അധികം ദൂരമില്ലെന്ന' ഓര്‍മ്മപ്പെടുത്തലും അമ്മയും പെങ്ങളും വീട്ടില്‍ സുഖമായിരിക്കുന്നോ എന്ന ചോദ്യവും എല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം, ചിരിയും ചിന്തയും പ്രണയവും രാഷ്‌ട്രീയവും സാമൂഹ്യ വിഷയങ്ങളും എല്ലാം നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകത്തിലെ വരകളിലും വരികളിലും വാക്കുകളിലും കാണാം. കെട്ടിലും മട്ടിലും പുതുമയോടെ ഇറങ്ങിയ പുസ്തകത്തില്‍ 180 പേജുകളാണ് ഉള്ളത്.