മജിസ്ട്രേറ്റ് കോടതികൾക്കും കുടുംബക്കോടതിക്കും നിർദ്ദേശം ബാധകമാണ്
കോഴിക്കോട്: നിപ മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട്ടെ കൂടുതൽ കോടതികളിൽ നിയന്ത്രണം. തിരക്ക് കൂടുതലുള്ള കോടതികളുടെ പ്രവർത്തനം ഈ മാസം ആറുവരെ നിർത്താൻ ഹൈക്കോടതി രജിസ്ട്രാര്‍ നിർദ്ദേശം നൽകി. മജിസ്ട്രേറ്റ് കോടതികൾക്കും കുടുംബക്കോടതിക്കും നിർദ്ദേശം ബാധകമാണ്.
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയർ സൂപ്രണ്ട് ടി.പി മധുസൂദനൻ നിപ്പ വൈറസ് ബാധയെത്തുടർന്ന് മരിച്ചതിനാൽ കോടതികളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് നടപടി. ജൂൺ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ ജഡ്‌ജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടർന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.
