പാക് സൈനികമേധാവിയെ സിദ്ധു ആലിംഗനം ചെയ്ത സംഭവത്തെ വിമർശിച്ച നിർമ്മല സീതാരാമൻ സൈനികരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി.
ദില്ലി: ഇന്ത്യാ വിരുദ്ധ ശക്തികളുമായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ആരോപിച്ചു. ഇന്ത്യാ വിരുദ്ധ ശക്തികൾ വിദ്യാർഥികളിലൂടെ ലഘുലേഖ ഉപയോഗിച്ചു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
കോൺഗ്രസ് നേതാവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവജ്യോത് സിങ് സിന്ധു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ച് അഭിപ്രായം പറയാൻ പ്രതിരോധമന്ത്രി വിസമ്മതിച്ചു. എന്നാൽ പാക് സൈനികമേധാവിയെ സിദ്ധു ആലിംഗനം ചെയ്ത സംഭവത്തെ വിമർശിച്ച നിർമ്മല സീതാരാമൻ സൈനികരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി.
