2014ലും നികുതിയടക്കാതെ ആഭരണങ്ങള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് 48 കോടി രൂപ പിഴയടച്ചാണ്‌ നിരവ് മോദി ഗ്രുപ് തലയൂരിയത്.

ദില്ലി: പിഎന്‍ബി തട്ടിപ്പില്‍ ഉള്‍പ്പെട്ട വജ്രവ്യാപാരി നിരവ് മോദിക്കെതിരെ നികുതിവെട്ടിപ്പ് കേസും. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് 890കോടിയുടെ ആഭരണങ്ങള്‍ നികുതിയടക്കാതെ കടത്തിയെന്നാണ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. വിദേശത്തുനിന്ന് പലതവണയായി എത്തിച്ചതാണിതെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2014ലും നികുതിയടക്കാതെ ആഭരണങ്ങള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് 48 കോടി രൂപ പിഴയടച്ചാണ്‌ നിരവ് മോദി ഗ്രുപ് തലയൂരിയത്. ഇതിനിടെ, പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജാമ്യപത്രം ഉപയോഗിച്ച് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നാട്ടിലേക്കു പണമെത്തിച്ചത് ഹവാല വഴിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാജ കമ്പനികളുടെ പേരിലാണ് ഈപണം പിന്‍വലിച്ചിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ഗിതാഞ്ജലി ജെംസിന്റേ പേരില്‍ വിദേശത്തെ അക്കൗ1ണ്ടുകളില്‍ നിന്ന് മെഹുല്‍ ചോസ്കി നിരവധി തവണ പണം കൈമാറ്റം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.