വിജിലന്‍സ് ഡയറക്ടര്‍ ഡോ.എന്‍.സി.അസ്താനയ്ക്ക് ബിഎസ്എഫില്‍ നിയമനം.

ദില്ലി: വിജിലന്‍സ് ഡയറക്ടര്‍ ഡോ.എന്‍.സി.അസ്താനയ്ക്ക് ബിഎസ്എഫില്‍ നിയമനം. അസ്താനയെ ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി. 1986-ലെ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ അടുത്തയാഴ്ച്ചയോട് കൂടി അസ്താന വിജിലന്‍സ് സ്ഥാനം ഒഴിയും. പുതിയ വിജിലന്‍സ് ഡയറക്ടര്‍ ആരാകുമെന്ന തീരുമാനം വൈകാതെയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred