നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്; ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

First Published 7, Apr 2018, 10:47 AM IST
Nirmal Krishna chit fund scam Look out notice against six persons
Highlights
  • നിര്‍മ്മല്‍ കൃഷ്ണയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.

കൊച്ചി:  കോടികളുടെ തട്ടിപ്പ് നടത്തിയ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നിര്‍മ്മല്‍ കൃഷ്ണയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.

കോടികളുടെ തട്ടിപ്പില്‍ തമിഴ്‌നാട് പോലീസിന്റെ അന്വേഷണം തുടരുകയാണ്. പ്രധാന പ്രതിയായ സ്ഥാപന ഉടമ നിര്‍മ്മല്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഉപാധികളോടെ നിര്‍മ്മലിന് ജാമ്യം ലഭിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് മറ്റുള്ളവര്‍. എന്നാല്‍ നിര്‍മ്മലിനെ ഓഴികെ മറ്റ് കമ്പനി പ്രതിനിധികളെയോ ബിനാമികളെയോ പിടികൂടാന്‍ ഇതുവരെ തമിഴ്‌നാട് പോലീസിന് കഴിഞ്ഞില്ല. 

ഇതേ തുടര്‍ന്നാണ് നിക്ഷേപര്‍ കോടതിയെ സമീപിച്ചത്. കുടുംബാംഗങ്ങളെയും ബിനാമികളെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് നിര്‍മ്മലിന്റെ ഭാര്യ രേഖ, സഹോദരിമാരായ ജയ, ഉഷാ കുമാരി, ചിട്ടികമ്പനിയുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ശേഖരന്റെ ഭാര്യ ശാന്തികുമാരി, കമ്പനി ജീവനക്കാരായ പ്രത്വിഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.  ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ നാഗര്‍കോവില്‍ സാമ്പത്തിക കുറ്റന്വേഷണ വിഭഗമായോ ബന്ധപ്പെടാന്‍ പോലീസ് ആവശ്യപ്പെട്ടു.

loader