Asianet News MalayalamAsianet News Malayalam

കേന്ദ്രസഹായം നല്‍കാമെന്ന് പ്രതിരോധമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

nirmala assured central aid to kerala
Author
First Published Dec 4, 2017, 2:13 PM IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. കേരളത്തിലെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. 

കേരളത്തിന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായും രക്ഷാപ്രവര്‍ത്തനത്തില്‍ യോജിച്ചു മുന്നോട്ട് പോകുമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായി രാവിലെ ചര്‍ച്ച നടത്തി. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. കേരളത്തിന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ തുടര്‍ന്നും യോജിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios