ഒരു തരത്തിലുള്ള ആയുധക്ഷാമവും സൈന്യത്തിനില്ല എന്തു സാഹചര്യവും നേരിടാനും സൈന്യം സജ്ജമാണെന്നും പ്രതിരോധമന്ത്രി
ദില്ലി: മോദിസർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള നാലു വർഷത്തിൽ രണ്ട് ലക്ഷത്തി നാല്പത്തേഴായിരം കോടി രൂപയുടെ 204 പ്രതിരോധ ഇടപാടുകൾ ഒപ്പുവച്ചെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. എല്ലാ ഇടപാടുകളും ആക്ഷേപങ്ങൾക്ക് ഇട നൽകാതെ സുതാര്യമായി നടത്താൻ സാധിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.
റഫേൽ ഇടപാടിൽ അഴിമതി നടന്നെന്ന കോൺഗ്രസ് ആരോപണം തള്ളിക്കളഞ്ഞ പ്രതിരോധമന്ത്രി ഒരു രൂപയുടെ പോലും അഴിമതി പോലും കരാറിൽ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. പ്രതിരോധ സേനകളുടെ കൈയ്യിൽ ഇപ്പോൾ ആവശ്യത്തിന് ആയുധമുണ്ട്. ഒരു തരത്തിലുള്ള ആയുധക്ഷാമവും സൈന്യത്തിനില്ലെന്നും എന്തു സാഹചര്യവും നേരിടാനും സൈന്യം സജ്ജമാണെന്നും അവർ പറഞ്ഞു.
സൈന്യത്തോട് കൂടിയാലോചിച്ച അതിർത്തിയിൽ വെടിനിർത്തലിന് തീരുമാനിച്ചതെന്നും എന്നാൽ ഒരു പരിധിയിൽ കൂടുതലായാൽ സൈന്യം എന്ത് പ്രകോപനത്തിനും അതേ രീതിയിൽ തന്നെ മറുപടി കൊടുക്കുമെന്നും അവർ വ്യക്തമാക്കി.
