തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് സന്ദര്‍ശനം നടത്തും. 

കാലാവസ്ഥ അനുകൂലമായതോടെ നാവിക-വ്യോമസേനകള്‍ രക്ഷാപ്രവര്‍ത്തനം ഉള്‍ക്കടലിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെയാണ് രാജ്യരക്ഷാമന്ത്രി എത്തുന്നത്. 

നാവിക-വ്യോമസേനകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന അവര്‍ തിരുവനന്തപുരത്തും,കന്യാകുമാരിയിലും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.