പ്രതിരോധ ഇടപാടുകൾ ചെയ്തു തീർക്കാൻ സമയപരിധി ഉണ്ട്. സൈന്യത്തിന്‍റെ ആവശ്യമനുസരിച്ചാണ് വിമാനങ്ങൾ വാങ്ങിയത്. അവസാനഘട്ടം വരെ വിലപേശിയെന്നും നിർമ്മല സീതാരാമന്‍
ദില്ലി:റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ എ.കെ ആന്‍റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. റഫാൽ ഇടപാടിൽ ചിലത് മറക്കാനുള്ളതു കൊണ്ടാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത്. യുപിഎ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് യുദ്ധവിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ പിന്നെന്തുകൊണ്ടാണ് 126 ല്‍ നിന്ന് 36 ആയി കുറച്ചതെന്നും ആന്‍റണി ചോദിച്ചിരുന്നു.
പ്രതിരോധ ഇടപാടുകൾ ചെയ്തു തീർക്കാൻ സമയപരിധി ഉണ്ട്. സൈന്യത്തിന്‍റെ ആവശ്യമനുസരിച്ചാണ് വിമാനങ്ങൾ വാങ്ങിയത്. എന്തുകൊണ്ട് എച്ച്എഎല്ലിനെ തഴഞ്ഞു എന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് യുപിഎയാണ്. സ്വകാര്യ കമ്പനികള്‍ക്കും യുപിഎ സര്‍ക്കാരാണ് അവസരം ഒരുക്കിയത്. അവസാനഘട്ടം വരെ വിലപേശിയെന്നും നിർമ്മല സീതാരാമന്‍ വിശദീകരിച്ചു.
