നാതൂ ലാ: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ത്യ ചൈന അതിര്‍ത്തിയായ നാതൂ ലാ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ ഭാഗത്ത് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം ചിത്രീകരിച്ച ചൈനീസ് സൈനികരോട് കൈവീശി കാണിക്കുന്ന മന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തിറങ്ങിയത്.

ഇതില്‍ ചൈനീസ് സൈനികരുമായി ആശയ വിനിമയം നടത്തുന്ന നിര്‍മ്മല സീതാരാമനാണ് ഉള്ളത്. ചൈനീസ് പോസ്റ്റിലെ സൈനികരെ പരിചയപ്പെടുന്ന മന്ത്രി അവരെ നമസ്തേ എന്ന് പറഞ്ഞ് അഭിസംബോധന ചെയ്ത് അത് പഠിപ്പിക്കുന്നതാണ് കാണുന്നത്. ചൈനീസ് സൈനികര്‍ക്ക് സമ്മാനം കൈമാറാനും മന്ത്രി മറന്നില്ല.