നിഷ ജോസ് കെ. മാണി വനിതാ കമ്മീഷനില്‍

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ. മാണി വനിതാ കമ്മിഷനെ സമീപിച്ചു. പരാതി വനിത കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റവാളികളെ പിടികൂടുകയും സംഭവത്തില്‍ എത്രയും പെട്ടെന്ന് കര്‍ശന നടപടിയെടുക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.