കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഹാജര്‍ കുറവായിരുന്ന വിദ്യാര്‍ത്ഥി, സെമസ്റ്റര്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് പറഞ്ഞ് അധ്യാപകന്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മംഗളുരു: കര്‍ണ്ണാടക എന്‍.ഐ.ടി വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആനന്ദ് പഥക് (20) ആണ് മരിച്ചത്. കോളേജിലെ ഒരു പ്രൊഫസറുടെ മാനസിക പീഡനമാണ് ആനന്ദിന്റെ ജീവനെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഹാജര്‍ കുറവായിരുന്ന വിദ്യാര്‍ത്ഥി, സെമസ്റ്റര്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് പറഞ്ഞ് അധ്യാപകന്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മരണവിവരം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പ് അധ്യാപകനെതിരെ മുദ്രാവാക്യം മുഴക്കി. ആരോപണ വിധേയരായ അധ്യാപകനെ ഉടന്‍ സസ്‍പെന്റ് ചെയ്യണമെന്നും സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.