ഒമാന്‍: ഒമാനില്‍ തന്‍ഫീദ് പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കി. സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും. രാജ്യത്തിന്റെ ഒന്‍പതാമത് പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പെടുത്തേണ്ട പരിഷ്‌കരണങ്ങളും പദ്ധതികളും വിവരിക്കുന്ന തന്ഫീദ് റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഒമാന്‍ സ്വദേശികള്‍ക്കായി 12,000 മുതല്‍ 13,000 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇവയില്‍ ഏറിയ പങ്കും സ്വകാര്യ മേഖലയില്‍ നിന്നാകും. തന്ഫീദ് പഠന നിര്‍ദ്ദേശങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. എണ്ണ വരുമാനം കുറഞ്ഞതും, സര്‍ക്കാര്‍ ചിലവ് വര്‍ധിച്ചതും, പൊതു മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രയാസം നേരിടുകയാണ്.
വിനോദ സഞ്ചാരം , വ്യവസായം , ലോജിസ്റ്റിക് എന്നി മൂന്ന് പ്രധാനപെട്ട മേഖലകള്‍ ഉള്‍പെട്ടതാണ് തന്‍ഫീദ് റിപ്പോര്‍ട്ട്.

ഈ മൂന്നു മേഖലകള്‍ക്കും പ്രധാന ഘടകമായ തൊഴില്‍ ശക്തിയെക്കുറിച്ചു തന്‍ഫീദ് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. തന്ഫീദ് പഠന റിപ്പോര്ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് സ്വകാര്യ മേഖലയില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരും. നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കുക, വ്യവസായങ്ങല്‍ എളുപ്പമാക്കുക, ആഭ്യന്തര, രാജ്യാന്തര നിക്ഷേപകരെ ആകര്ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് തന്ഫീദ് പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.