സൗദിയിൽ 60 വയസു കഴിഞ്ഞ വിദേശികളെ നിതാഖാത്തു വ്യവസ്ഥയിൽ രണ്ട് പേരായി പരിഗണിക്കുന്നതിന് തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. അറുപതു കഴിഞ്ഞവരെ നിതാഖാതില്‍ 2 പേരായി പരിഗണിക്കേണ്ടി വരുന്നതിനാല്‍ പല സ്ഥാപനങ്ങളും ഈ പ്രായത്തിലുള്ള തൊഴിലാളികളെ ഒഴിവാക്കാൻ നിർബന്ധിതരാകും.

സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളെ നിതാഖാത് വ്യവസ്ഥയില്‍ രണ്ട് പേരായി കണക്കാക്കികൊണ്ടുള്ള ഉത്തരവ് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഡോ.മുഫ് രിജ് അല്‍ ഹുഖ്ബാനി പുറപ്പെടുവിച്ചു.

നിക്ഷേപകര്‍, അകാദമിക് വിദ്ഗദന്‍, യൂണിവേഴ്സിറ്റി പ്രൊഫസര്‍, ഡോക്ടര്‍ തുടങ്ങിയ തസ്തികകളില്‍ഉള്ള അറുപതു കഴിഞ്ഞവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലേക്കു റിക്രൂട്ട് ചെയ്യുന്ന തൊഴിലാളിയുടെ പ്രായം 18 വയസ്സില്‍ കുറയാനോ 60വയസ്സില്‍ കൂടാനോ പാടില്ലന്ന് കഴിഞ്ഞ ഏപ്രിൽ മാസം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 60 വയസ്സു കഴിഞ്ഞവര്‍ മൂന്നു ലക്ഷത്തിൽ അധികമാണെന്നാണ് കണക്ക്.