ഇന്ന് രാവിലെ കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നാണ് സൂചന. കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രാത്രി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഭാര്യ ദയാലു അമ്മാളും ഉച്ചക്ക് കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇത് ആദ്യമായാണ് ദയാലു അമ്മാള്‍ കരുണാനിധിയെ കാണാനെത്തുന്നത്. 

ഇന്ന് രാവിലെ കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നാണ് സൂചന. കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ്
 കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവുമൊടുവില്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങിയത്. രക്തത്തിലെ അണുബാധ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും കരുണാനിധി കുറിച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നായിരുന്നു അന്നത്തെ മെഡിക്കല്‍ ബുള്ളറ്റിൻ.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദർശിച്ചിരുന്നു.