പാട്‌ന: ബീഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍. ബീഹാറില്‍ കൂടുതല്‍ കര്‍ശനമായി മദ്യനിരോദനം തുടരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി പഴയ നിയമം അടിസ്ഥാനമാക്കിയാണെന്നും ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിയ മദ്യനിരോധനം റദ്ദാക്കി പാട്‌ന ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു..എന്നാല്‍ കോടതി വിധി നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമത്തെ ബന്ധപ്പെടുത്തിയാണെന്നും ബീഹാര്‍ നിയമസഭ പാസാക്കിയ പുതിയ മദ്യ നിരോധന നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെന്നും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചു.
മദ്യ നിരോധനം റദ്ദാക്കിയത് നടപ്പിലാക്കിയ ശേഷമാണ് സംസ്ഥാനത്തെ ജനങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങിയതെന്നും കുടുംബങ്ങളില്‍ സമാധാനം ഉണ്ടായതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.. കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയത്. തെരഞ്ഞടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പുര്‍ണ മദ്യനിരോധനം.
