സ്വാശ്രയ പ്രശ്‍നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്പോള്‍ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ചോദ്യോത്തരവേളയോട് പ്രതിപക്ഷം സഹകരിച്ചില്ല. അതേസമയം കക്ഷിനേതാക്കളുമായി സ്പീക്കർ ചർച്ച നടത്തുകയാണ്.
കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. പ്രതിപക്ഷം സഭയിലെത്തിയത് പ്ലക്കാർഡുകളും ബാനറുമായിട്ടാണ്. സഭാകവാടത്തിന് മുന്നിൽ എംല്‍എമാരുടെ നിരാഹാരസമരം തുടരുകയാണ്. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടർച്ചയായ സഭാ സ്തംഭനം ശരിയല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്‍ണന്‍ പറഞ്ഞു.
