സര്‍ക്കാര്‍, സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് ശ്രമിക്കുന്നതെന്നും സഭക്കകത്തും പുറത്തും സമരം വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സഭയില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേശം കൊണ്ടുവരും. സഭക്ക് പുറത്ത് യൂത്ത്കോണ്‍ഗ്രസ്സും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.