ഇന്നലെ തിരുരിലെ വീട്ടിലെത്തിയ ബി ജെ പി പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന ഫണ്ടിലേക്ക് 2000 രുപ നല്‍കിയാണ് ഖമറുന്നീസ അന്‍വര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ബി ജെ പി വളരുന്ന പാര്‍ട്ടിയാണെന്നും സമുഹത്തിന് നന്‍മ ചെയ്യാന്‍ കഴിയട്ടെ എന്നും അവര്‍ സംഭാവന നല്‍കിയ ശേഷം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ നേതാക്കളുടെ കൂടിയാലോചനക്ക് ശേഷമാണ് ഖമറുന്നീസ അന്‍വര്‍ തെറ്റൊന്നും ചെയ്തില്ലെന്ന നിഗമനത്തില്‍ പാര്‍ട്ടി എത്തിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
തെറ്റൊന്നും ചെയ്തില്ലെന്നും പാര്‍ട്ടിയുടെ ഉന്നത നേതാവുമായി ആലോചിച്ച ശേഷമാണ് സംഭാവന നല്‍കിയതെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞിരുന്നു. നടപടി ഇല്ലെന്ന പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു ഖമറുന്നീസയുടെ ഇന്നത്തെ പ്രതികരണം
വനിതാ ലീഗ് അധ്യക്ഷ ബി ജെ പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതും മാധ്യമങ്ങളോട് പ്രതികരിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
