യൂഹാനോൻ റമ്പാനെതിരെ നടപടിയെടുത്തെന്നത് തെറ്റെന്ന് യാക്കോബായ സഭ

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാനെതിരെ നടപടിയെടുത്തെന്നത് തെറ്റെന്ന് യാക്കോബായ സഭ. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനു താകീത് നൽകുക മാത്രം ആണ് ചെയ്തതെന്നും സഭ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കത്തോലിക്കാ സഭയുടെ അഭ്യർത്ഥനയെ തുടർന്ന് റമ്പാനെ വിലക്കിയെന്ന് നേരത്തേ വാര്‍ത്ത പുറത്തുവന്നിരുന്നു. റമ്പാൻ എന്നാൽ ദയറകളിൽ പ്രാർത്ഥിച്ചു കഴിയേണ്ട ആളാണെന്നും പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നുമാണ് കൽപ്പന. മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ആണ് കൽപ്പന പുറപ്പെടുവിച്ചത്.