കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി നഡ്ഡ. ലോക്സഭയിൽ ശശി തരൂരിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എയിംസ് അനുവദിക്കുന്നത്  പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

ദില്ലി:കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി നഡ്ഡ. ലോക്സഭയിൽ ശശി തരൂരിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എയിംസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

എയിംസ് സ്ഥാപിക്കുന്നതിനായി കിനാലൂരില്‍ ഇരുനൂറേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ശൈലജ നഡ്ഡയെ അറിയിച്ചിരുന്നു. തുടര്‍ന്ന് എയിംസ് അനുവദിക്കുമെന്നാണ് മുന്‍പ് നഡ്ഡ ഉറപ്പുനല്‍കിയത്.