ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് ശിവസേന മുഖപത്രം സാമ്ന
മുംബൈ:2019 ൽ ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് ശിവസേന മുഖപത്രം സാമ്ന. കർഷകര ദ്രോഹിക്കുന്ന പാർട്ടിയാണ് ബി ജെ പി.കർഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി ജെ പിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേനാമേധാവി ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് സമ്നയിൽ സഖ്യസാധ്യത തള്ളിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
