ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്‍ക്ക് ജാമ്യം നിഷേധിച്ചു. യുവതിയെ ബ്രെയിന്‍ മാപ്പിംഗിന് വിധേയയാക്കാനും കോടതി അനുമതി നല്‍കി. പൊലീസിന്‍റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിക്കുകയായിരുന്നു. 26ന് യുവതി നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കി.